ദൈവം തന്ന വീടുറങ്ങി

Film/album: 

ദൈവം തന്ന വീടുറങ്ങി ദൂരെപ്പാടും കിളിയുറങ്ങി
അന്നു നമ്മൾ ഓമനിച്ചൊരു ചെമ്പകത്തിൽ കാറ്റുറങ്ങി
നീയുറങ്ങിയോ ഓഓ പ്രിയസഖീ
ഇന്നെനിക്ക് ജന്മ നാൾ ഏതു കോവിലില്‍ നീ
എൻ പിറന്നാളുണ്ണുവാൻ ഏതു വിഹായസ്സിൽ നീ
നിന്നെ തേടി വരാറില്ല ഞാന്‍ പാർപ്പിടത്തിൽ
ഇന്നീ പാതയിൽ ഞാനേകനായ് എത്ര ദൂരം മല്‍സഖീ
(ദൈവം തന്ന...)

നീയറിഞ്ഞീലയോ വീണ്ടും നീലക്കുറിഞ്ഞികൾ പൂത്തു
നീലിച്ചൊരെന്റെയീ കണ്ണിൽ പ്രായവും ചേക്കേറി വന്നു
പട്ടിൽ പൊതിഞ്ഞൊരാ തൂമുഖത്തിൽ  വരമന്ദഹാസമുണ്ടോ
സീമന്തരേഖയിൽ നീ വരയ്ക്കും സിന്ദൂരമിപ്പൊഴുമുണ്ടോ
മന്ദം ചൊല്ലാതെ പോയ്  മറുവാക്കു മൊഴിയാതെ പോയ്
(ദൈവം തന്ന...)

ശാന്തമാണിപ്പൊഴും ഗ്രാമം
വാർധക്യമാണിന്നു ശാപം
നീ തന്നു പോയൊരാ മക്കൾ ചിറകു വെച്ചെങ്ങോ പറന്നു
വയ്യെനിക്കീവിധം സ്നേഹമയീ
കൂട്ടിനായൊന്നു വിളിക്കൂ
തോരാത്ത നോവായി പെയ്തിറങ്ങും കണ്ണീരു വിരലാൽ തുടയ്ക്കൂ
ഇനിയും ജന്മങ്ങളുണ്ടോ
മരണത്തിൻ മറുകരയുണ്ടോ
(ദൈവം തന്ന...)

ദൈവം തന്ന വീടുറങ്ങി ദൂരെപ്പാടും കിളിയുറങ്ങി
അന്നു നമ്മൾ ഓമനിച്ചൊരു ചെമ്പകത്തിൽ കാറ്റുറങ്ങി
നീയുറങ്ങിയോ ഓഓ പ്രിയസഖീ
ഇന്നെനിക്ക് ജന്മ നാൾ ഏതു കോവിലില്‍ നീ
എൻ പിറന്നാളുണ്ണുവാൻ ഏതു വിഹായസ്സിൽ നീ
നിന്നെ തേടി വരാറില്ല ഞാന്‍ പാർപ്പിടത്തിൽ
ഇന്നീ പാതയിൽ ഞാനേകനായ് എത്ര ദൂരം മല്‍സഖീ
(ദൈവം തന്ന...)

കാലം മറന്നൊരീ നോവിന്റെ ദുഖ: പ്രദര്‍ശന ശാലയില്‍ നാം
കാണികളെല്ലാം പിരിയുന്ന വേളയില്‍ അന്നു തനിച്ചാകും (F)
കാലം മറന്നൊരീ നോവിന്റെ ദുഖ: പ്രദര്‍ശന ശാലയില്‍ നാം
കാണികളെല്ലാം പിരിയുന്ന വേളയില്‍ അന്നു തനിച്ചാകും (F)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Daivam thanna veedurangi

Additional Info

അനുബന്ധവർത്തമാനം