പ്രണയ രാഗങ്ങൾ പകരും ഞാൻ കാതിൽ

പ്രണയ രാഗങ്ങള്‍ പകരും ഞാന്‍ കാതില്‍
പ്രിയേ എന്നോമനേ നീയുറങ്ങാന്‍(2)
നറുപുഷ്പ ശയ്യാതലമൊരുക്കാം
ഞാനെന്‍ കുളിരും ചൂടും നിനക്കു തരാം
നിനക്കു തരാം (പ്രണയ രാഗങ്ങൾ ..‍)

ശാരദ ചന്ദ്രിക പൂക്കുമീ യാമങ്ങളില്‍
ശാലിനി നിന്‍ ചാരു വദന കുമുദം കണ്ടു ഞാന്‍
അതിനുള്ളിലെ മധു നുകരാന്‍ അനുരാഗ ശലഭം പറന്നു
എന്റെ വികാര ശലഭം പറന്നു
(പ്രണയ രാഗങ്ങള്‍)

ഈ വിശ്വ ചൈതന്യമാകെ ഞാന്‍ ഇന്നു കാണ്‍മൂ
ദേവതേ നിന്‍ ഭാവസാഗര ലോലമാം കണ്ണുകളില്‍
മിഴി പൂട്ടും നിമിഷം വരെ അരികിലിരുന്നു ഞാന്‍ പാടാം
നിന്നെ ഒരു സ്വപ്ന ലോകത്തേയ്ക്കുയര്‍ത്താം
(പ്രണയ രാഗങ്ങള്‍)