ഭാരം തിങ്ങിയ ജീവിതം

 

ഹല്ലാ ഹല്ലാ ഹല്ലല്ലാ
ഭാരം തിങ്ങിയ ജീവിതം
പ്രാണന്‍ തകരും ജീവിതം
ഏന്തി വലിച്ചു കിതച്ചു വിയര്‍പ്പില്‍
നീന്തിത്തളരും ജീവിതം
കാലുകള്‍ തളരും ജീവിതം
കണ്ണീര്‍ ചൊരിയും ജീവിതം

ഉപ്പു പിടിച്ച വിയര്‍പ്പിന്‍ കടലില്‍
തപ്പിത്തടയും ജീവിതം
വിശപ്പിലെരിയും ജീവിതം
വിങ്ങിപ്പൊട്ടും ജീവിതം
കൂരിരുൾ തിങ്ങിയ വഴിയല്ലോ
മാരിക്കാറു നിറഞ്ഞല്ലോ

ഹല്ലാ ഹല്ലാ ഹല്ലല്ലാ
ചാരം ചുറ്റും ചുഴലിക്കാറ്റ്
ചങ്ങല പൊട്ടിച്ചലറുന്നു
ഹല്ല ഹല്ലാ ഹല്ലല്ലാ
മുന്നിലെ വഴിയിലു വലിയൊരു മിന്നലു
ചിന്നിച്ചിന്നിപ്പിടയുന്നു

ഹല്ലാ ഹല്ലാ ഹല്ലല്ലാ
എവിടെപ്പോണൂ ഹല്ലല്ലാ
എങ്ങോട്ടുപോണൂ ഹല്ലല്ലാ
ഒന്നുകുതിച്ചാല്‍ ഹല്ലല്ലാ
മലയും മറിക്കാം ഹല്ലല്ലാ
ഹല്ല്ല്ലാ ഹല്ലല്ലാ ഹല്ലല്ലാ