അണയാതെ നില്പൂ

 

അണയാതെ നില്പൂ ദേവാ
നിൻ ഓർമ്മകൾ തൻ ചെറുദീപമെന്നും
(അണയാതെ...)

മഴ മാറി വേനലാകും
മധുകാലമതും വരും പോകും
മാറുകില്ലൊളി മായുകില്ലാ
എന്നാത്മവേദിയിലെന്നും
(അണയാതെ...)

നിൻ പദപൂജാമലരുകളാണെൻ
സകലതുമെന്നും ഭുവനേ പ്രിയനേ
നിൻ പ്രിയനാമം അനുദിനം ഗാനം
ചെയ്‌വൂ ഹൃദയം നാഥാ
മിന്നുകയാം ഒളി ചിന്നുകയാം നീ
എന്നാത്മ വേദിയിലെന്നും
(അണയാതെ...)