ചേർത്തല ഭഗവതി

 

ചേർത്തല ഭഗവതീ കാർത്ത്യായനി
സാക്ഷാൽ ഈ കല്ലു കാർത്ത്യാനി (2)
ഇണങ്ങിയാലോ അവൾ വരമരുളും
പിണങ്ങിയാലോ അവൾ വാളെടുക്കും
(ചേർത്തലഭഗവതി...)

അകലെയിരുന്നു ജനം വിധിയെഴുതി
അവളുടെ കരളൊരു കല്ലു പോലെ (2)
അടുത്തവരോ അതു തിരുത്തിച്ചൊല്ലി
അവളുടെ കരൾ നറും വെണ്ണ പോലെ
(ചേർത്തലഭഗവതി...)

കരിംചായം മുക്കിയ തൂവലോടെ
കാലം അവൾക്കു പിൻപേ നടക്കുന്നു
കടമിഴികൾക്കു നിറം കൂട്ടാനോ
കരി തേച്ചു വികലമായ് തീർക്കാനോ
(ചേർത്തലഭഗവതി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cherthala bhagavathi

Additional Info

അനുബന്ധവർത്തമാനം