പ്രഭാതകിരണം മൗലിയിലണിയും

 

 പ്രഭാതകിരണം മൗലിയിലണിയും
പ്രപഞ്ച താപസി അറിയാതെ
പകലും രാത്രിയും പടിഞ്ഞാറ്റിയിൽ വെച്ചു
പതിവായ് സന്ധ്യയിൽ കണ്ടുമുട്ടും
പരസ്പരം ഹൃദയങ്ങൾ പങ്കു വെയ്ക്കും
( പ്രഭാതകിരണം...)

അവളുടെ കാർകൂന്തൽ ചുരുളുകൾക്കുള്ളിൽ
അവനെ നിശിഥിനി ഒളിച്ചുവെയ്ക്കും
അലതല്ലുമുന്മാദ ശൃംഗാരലഹരിയിൽ
അലതല്ലുമുന്മാദ ശൃംഗാരലഹരിയിൽ
അവരവരേപ്പോലും മറന്നുനിൽക്കും
 (പ്രഭാതകിരണം...)

നിശയുടെ നിറമാറിൽ ആയിരമായിരം
നഖക്ഷത താരകൾ തെളിഞ്ഞുനിൽക്കും
അവളുടെ വാർതിങ്കൾ തൊടുകുറി പകലിന്റെ
അവളുടെ വാർതിങ്കൾ തൊടുകുറി പകലിന്റെ
നിശ്വാസ മേഘങ്ങൾ മറച്ചുവെയ്ക്കും
( പ്രഭാതകിരണം...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Prabhaathakiranam Mauliyilaniyum

Additional Info

അനുബന്ധവർത്തമാനം