അനുരാഗക്കളരിയിൽ അങ്കത്തിനു വന്നവളേ

 

അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളേ
പുരികത്തിന്‍ ചുരിക തടുക്കാന്‍ പരിചയില്ല
നിന്റെ മലര്‍മിഴിയാകും ശരം മടക്കാന്‍
മനസ്സുമില്ല  തെല്ലും മനസ്സുമില്ല
(അനുരാഗക്കളരിയില്‍ .....)

ഉറുമിയെടുത്തോന്‍ ആണെന്നാലും ഓമലെ ...(2)
നിന്റെ മുന്നില്‍ പടക്കളത്തിലെ വിരുതുകളെല്ലാം
പറന്നൊളിക്കും ദൂരെ പറന്നൊളിക്കും
(അനുരാഗക്കളരിയില്‍ .....)

കനകച്ചുണ്ടിന്‍ പുഞ്ചിരി കണ്ടാല്‍  കണ്മണീ (2)
ഞാന്‍ പഠിച്ച കടത്തനാടന്‍ ചുവടുകളെല്ലാം
മറന്നു പോകും  പാടേ മറന്നുപോകും
(അനുരാഗക്കളരിയില്‍ ...)