മധുരവികാര തരംഗിണിയിൽ

മധുരവികാര തരംഗിണിയില്‍
മാനസമിന്നൊരു കളഹംസം
സ്വപ്നമദാലസ മഞ്ജരിയില്‍
സ്വര്‍ണ്ണം പൂശീ മധുമാസം
(മധുരവികാര..)

മകരമനോഹര മലര്‍മിഴിയിണയില്‍
മലരണി കിനാവുകള്‍ വിരിയുമ്പോള്‍ (2)
ഞാനറിയാതെന്‍ മാനസമേതൊ
ഗാനത്തിന്‍ ലഹരിയില്‍ മുഴുകുന്നു
മുഴുകുന്നു സഖി മുഴുകുന്നു
(മധുരവികാര..)

കനകാംഗുലിയാല്‍ കരളിന്‍ വീണയില്‍
രാഗമാലിക നീ കോര്‍ക്കുമ്പോള്‍ (2)
വസന്തം പുണരുന്ന മാലതി പോലെ
മാറില്‍ പുളകം വിരിയുന്നു
വിരിയുന്നു സഖി വിരിയുന്നു
(മധുരവികാര..)