കല്യാണസൗഗന്ധികപ്പൂ തേടി

 

കല്യാണ സൗഗന്ധികപ്പൂതേടി
കാടുകളില്‍ ഞാനലയുന്നു
കാതരമിഴിയാം വനകന്യകയെന്‍
ഗാനമായെന്നില്‍ വിരിയുന്നൂ

കദളീവനത്തില്‍ കണ്ടറിഞ്ഞല്ലോ
കാമസുരഭിയായി
രതിസുഖസാരേ നാടകമാടും
രജനീഗന്ധിയായി

വിരാടപര്‍വ്വത്തില്‍ വിഷാദസന്ധ്യയില്‍
വീണപൂവല്ലേ നീ
നീചരാഗങ്ങളാല്‍ നിന്നെയുണര്‍ത്തും
കീചകന്മാരുണ്ടോ ഇവിടെ
കീചകന്മാരുണ്ടോ

ആരണ്യപുഷ്പമേ ആരറിയാനീ
അജ്ഞാതവാസതപം
വേണ്ടാ പാദങ്ങള്‍ ഇനിയിടറേണ്ട
പാണ്ഡവനല്ലോ ഞാന്‍
പാണ്ഡവനല്ലോ ഞാന്‍