കിനാവിന്റെ കടവില്

 

കിനാവിന്റെ കടവില് ഇള നീര് ഇള നീര്
അതില്‍ ഇറക്കിയ തോണിയില്‍ പനിനീര് പനിനീര്
ഞാന്‍ ഇറക്കിയ തോണിയില്‍ പനിനീര്
(കിനാവിന്റെ  കടവില്.... )

പതിനാലാം രാവിന്റെ വീട്ടു പക്ഷി നീ
പൊന്നിന്‍ ചിറകും വിടര്‍ത്തി എത്തി
പൂമഴ പെയ്യുന്ന രാവില്‍ (2)
എന്റെ പൂച്ചില്ലക്കൂട്ടില്‍ വിരുന്നിനെത്തി
(കിനാവിന്റെ  കടവില്.... )

മയിലാഞ്ചി കാടിന്റെ താഴ്വരയില്‍ ഞാന്‍
മാണിക്യം കൊണ്ടൊരു വീട് കെട്ടും
റാണി പോലോമനേ നിന്നെ (2)
എന്റെ രാജകൊട്ടാരത്തില്‍ വാഴിക്കും ഞാന്‍
(കിനാവിന്റെ  കടവില്.... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Kinavinte kadavilu

Additional Info

അനുബന്ധവർത്തമാനം