ഇനി ഞാനുറങ്ങട്ടെ

 

 

ഇനി ഞാനുറങ്ങട്ടെ ഇനി ഞാനുറങ്ങട്ടെ
മഞ്ഞു തുള്ളിയെ മാണിക്യമാക്കിയ
മായ മയൂഖമേ അനുരാഗമോഹന സങ്കല്‍പ്പമേ
(ഇനി ഞാനുറങ്ങട്ടെ...)

നീറുമപവാദ ജ്വാലകളില്‍
നിശീഥശലഭം പോലെ
മധുരനാദവിപഞ്ചികയില്‍
മൗന സംഗീതം പോലെ
(ഇനി ഞാനുറങ്ങട്ടെ..)

സാന്ധ്യനീലിമ വിലയം കൊള്ളും
സാഗരതീരങ്ങളില്‍
രത്നഖനികളായ് മിനുങ്ങിയതെല്ലാം
മിഥ്യകളായിരുന്നു
മൃഗ തൃഷ്ണകളായിരുന്നു
(ഇനി ഞാനുറങ്ങട്ടെ..)

പാദമൂന്നിയ വീഥിയില്‍ നിറയും
പാപത്തിന്‍ മുള്‍ക്കാടുകളില്‍
മൂകാഭിലാഷങ്ങള്‍ക്കഭയം തന്നതോ
ഏകാന്തശരശയ്യയായിരുന്നു
(ഇനി ഞാനുറങ്ങട്ടെ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ini njan urangatte

Additional Info

അനുബന്ധവർത്തമാനം