താലിപ്പൂ പീലിപ്പൂ

താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും
തളിരിളം കാവളം കിളിയേ..
നിന്റെ തങ്ക വള.. ചിത്ര വള..
താരുണ്യ പൊന്നു വള..
എന്നിലെ കാമുകനെ വിളിച്ചുണർത്തി...

ഇല്ലിമുളം കൂട്ടിൽ നിന്നിറങ്ങി വന്നെന്റെ
അല്ലിമുളം കുഴലിൽ നീ തേൻ ചൊരിഞ്ഞു... (2)
എന്റെ പളുങ്കൊളി ചിറകുള്ള സ്വപ്ന ജാലങ്ങളെ
പറക്കും തളികയിൽ എടുത്തുയർത്തി...

(താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും)

മഞ്ഞലയിൽ കുളിപ്പിയ്ക്കും മാർകഴി മാസത്തിൽ
മംഗലം പാലയായ് നീ ഇതൾ വിരിച്ചു...
ഇപ്പോളായിരം കാവടി കലശങ്ങളാടുമെന്റെ
ചേതനയെ സ്വർഗത്തിൽ പിടിച്ചിരുത്തി...

(താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (2 votes)
Thalipoo peelipoo

Additional Info

അനുബന്ധവർത്തമാനം