കളിപ്പാട്ടം പാവകൾ

 

കളിപ്പാട്ടം പാവകൾ ബൊമ്മകൾ ബലൂൺ
കണ്ണാടികൾ കൈവള കണ്മഷി റിബൺ

കുഞ്ഞുങ്ങളേ  പെണ്ണുങ്ങളേ
കുഞ്ഞുങ്ങളേ പെണ്ണുങ്ങളേ വന്നാട്ടെ വന്നാട്ടേ
തലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മ
ചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മ
സോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്
കല്ലുമാലയുണ്ടല്ലോ
വന്നാട്ടേ എല്ലാരും വന്നാട്ടേ
കണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ
(കുഞ്ഞുങ്ങളേ.....)

മിടുമിടുക്കൻ കുട്ടികളേ
കിലുകിലുക്കാം പെട്ടികളേ
പന്തു വേണ്ടേ ഓലപ്പീപ്പി വേണ്ടേ (2)
ഇന്നത്തെ കുട്ടികൾ നാടിന്റെ ശില്പികൾ
ഇന്നത്തെ കുട്ടികൾ നാടിന്റെ ശില്പികൾ
വരുവിൻ വരുവിൻ വരുവിൻ
വന്നു വാങ്ങുവിൻ

തലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മ
ചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മ
സോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്
കല്ലുമാലയുണ്ടല്ലോ
വന്നാട്ടേ എല്ലാരും വന്നാട്ടേ
കണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ

അണിഞ്ഞൊരുങ്ങും കന്യകളേ അല്ലിമലർത്തളിരുകളേ
സെന്റ് വേണ്ടേ ചാന്തുപൊട്ടു വേണ്ടേ (2)
ഇന്നത്തെ കന്യകൾ നാടിന്റെ കണ്ണികൾ
ഇന്നത്തെ കന്യകൾ നാടിന്റെ കണ്ണികൾ
വരുവിൻ വരുവിൻ വരുവിൻ
വന്നു വാങ്ങുവിൻ

തലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മ
ചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മ
സോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്
കല്ലുമാലയുണ്ടല്ലോ
വന്നാട്ടേ എല്ലാരും വന്നാട്ടേ
കണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ...
അഹാ ഹാ...