പൊട്ടിത്തകർന്ന

പൊട്ടിത്തകര്‍ന്ന വിശ്ലഥമാം വിപഞ്ചിയില്‍
പൊട്ടിക്കരഞ്ഞു തളര്‍ന്നുറങ്ങീ-മോഹം
പൊട്ടിക്കരഞ്ഞു തളര്‍ന്നുറങ്ങീ

പൊട്ടിച്ചിരിക്കും മലരുകളേ-നാളെ
പൊട്ടിക്കരയരുതേ
പൊട്ടിക്കരയരുതേ
കാലം വരച്ച കരിനിഴലാണു നാം
കാലചക്രത്തിന്‍ ബലിയാടുകളാണു നാം
ബലിയാടുകളാണു നാം

ഇവിടെ മോഹങ്ങള്‍ പൊട്ടിമുളയ്ക്കുന്നൂ (2)
ഇവിടെ ആ മോഹങ്ങള്‍ വാടിക്കരിയുന്നൂ
ആശകളൂതി വീര്‍പ്പിച്ചു വെയ്ക്കുമീ (2)
നീര്‍ക്കുമിളയാണു ജീവിതം (2)

(പൊട്ടിത്തകര്‍ന്ന....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pottithakarnna

Additional Info

അനുബന്ധവർത്തമാനം