കണ്ണീരിൻ കവിതയിതേ

 

കണ്ണീരിന്‍ കവിതയിതേ
കര കവിയും കദനമിതേ
വേര്‍പാടിന്‍ വേദിയിതേ
വേദന തന്‍ വേദമിതേ
(കണ്ണീരിൻ .....‍)

തിരതല്ലും ഹൃദയമിതേ
തിരിയണയും ദീപമിതേ
ആത്മാവിന്‍ നാദമിതേ
അന്ത്യമാം ഗീതമിതേ
(കണ്ണീരിന്‍ ...)

വീണടിയും സ്വപ്നമിതേ
വിധിയെഴുതും ആജ്ഞയിതേ
അന്ധകാരപടലമിതേ
ആശതന്‍ ചുടലയിതേ
(കണ്ണീരിന്‍ ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanneerin kavithayithe

Additional Info

അനുബന്ധവർത്തമാനം