സിന്ദാബാദ് സിന്ദാബാദ് വയസ്സൻസ് ക്ലബ്

സിന്ദാബാദ് സിന്ദാബാദ്
വയസ്സൻസ് ക്ലബ് സിന്ദാബാദ്
അലഞ്ഞു തിരിയും വയസ്സന്മാരേ
സംഘടിക്കുവിൻ
അവകാശങ്ങൾ നേടിയെടുക്കാൻ
സംഘടിക്കുവിൻ
മതങ്ങൾ കെട്ടിയ മതിലുകളില്ല
മണ്ടൻ രാഷ്ട്രീയവുമില്ല
സിന്ദാബാദ് സിന്ദാബാദ്
വയസ്സൻസ് ക്ലബ് സിന്ദാബാദ്

വഴിയിൽ തെണ്ടി നടക്കാനിനിമേൽ
വയസ്സന്മാരെ കിട്ടൂല്ലാ
വായിൽ നോക്കാൻ ചെരിപ്പു നക്കാൻ
വയസ്സന്മാരെ കിട്ടൂല്ലാ
കിട്ടൂല്ലാ കിട്ടൂല്ലാ വയസ്സന്മാരെ കിട്ടൂല്ലാ
സിന്ദാബാദ് സിന്ദാബാദ്
വയസ്സൻസ് ക്ലബ് സിന്ദാബാദ്

കറുപ്പൊരിത്തിരി ഉണ്ടെങ്കിൽ
കഞ്ചാവൊരു പുകയുണ്ടെങ്കിൽ
കഷണ്ടി മാറും നരയും മാറും
കണ്ടീഷനാകും മെയ്യെല്ലാം
വടി വേണ്ടാ പിടി വേണ്ടാ
ഓടി നടക്കാൻ മടി വേണ്ടാ
സിന്ദാബാദ് സിന്ദാബാദ്
വയസ്സൻസ് ക്ലബ് സിന്ദാബാദ്

കണ്ണില്ലെങ്കിൽ കണ്ണു കൊടുക്കും
പല്ലില്ലെങ്കിൽ പല്ലു കൊടുക്കും
കരളില്ലാത്ത കെളവന്മാർക്കിനി
പുത്തൻ കരളുകൾ സൗജന്യം
കൈയ്യില്ലെങ്കിൽ കാലില്ലെങ്കിൽ
എല്ലുകൾ കൂടി സൗജന്യം
സിന്ദാബാദ് സിന്ദാബാദ്
വയസ്സൻസ് ക്ലബ് സിന്ദാബാദ്

കെളവികളേ തൈക്കെളവികളേ
ഈ കെളവന്മാരെ കണ്ടില്ലേ
തളർന്നു പോയൊരു നിങ്ങടെ ദേഹം
വളർത്തിയെടുക്കും ഈ ഞങ്ങൾ
ബ്ലൗസുകൾ സ്കെർട്ടുകളെല്ലാം ഞങ്ങടെ
വയസ്സൻസ് ക്ലബ്ബിൽ സൗജന്യം
സിന്ദാബാദ് സിന്ദാബാദ്
വയസ്സൻസ് ക്ലബ് സിന്ദാബാദ്

ചോര കൊടുത്തും സംരക്ഷിക്കും
വയസ്സന്മാരുടെ സംഘടന
അവകാശങ്ങൾ നേടിയെടുക്കാൻ
അടി പതറാതെ സമരിക്കും
സമരിക്കും സമരിക്കും
വിജയം വരെയും സമരിക്കും
സിന്ദാബാദ് സിന്ദാബാദ്
വയസ്സൻസ് ക്ലബ് സിന്ദാബാദ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Zindabad vayassan club

Additional Info