ഒരുകുലപ്പൂപോലെ

ഒരുകുലപ്പൂപോലെ, കൈയില്‍ മുറുകുന്ന ധവളശ്ശിരസ്സ്
അല്ല, ഏറെ നനുത്തതായ് അനുദിനം വന്നെത്തി
താരിലും നീരിലും വിളയാടിടുന്നു,
പ്രപഞ്ചപ്രകാശവുമൊരുമിച്ചു നീ
എന്‍ അപൂര്‍വ്വസന്ദര്‍ശകേ (ഒരുകുലപ്പൂപോലെ)

അപരസാമ്യങ്ങളിങ്ങില്ല, നിനക്കൊന്നും
ഇതു കൊണ്ട്, നിന്നെ സ്നേഹിപ്പു ഞാന്‍ (2)
താരങ്ങള്‍ തന്‍ തെക്കുദിക്കിലായ്
ആ ധൂമലിപികളില്‍ നിന്‍റ്റെ പേരെഴുതിവെയ്ക്കുന്നതായ്‍ (2)

സ്മരണകള്‍ നിറച്ചോട്ടെ...
സ്മരണകള്‍ നിറച്ചോട്ടെ, നിലനില്പിനും മുന്‍പ് നിലനിന്നിരുന്നു നീ എന്ന്
ഞാന്‍, വിളറുന്ന വചനം കിരീടമായ് അണിയിച്ചിടാമിനി

കതകുകള്‍ തുറക്കാത്തൊരെന്‍റ്റെ ജനാലയില്‍
നിലവിളിയുമായ് വന്നു മുട്ടുന്നു കാറ്റുകള്‍
നിഴല്‍ വീണ മത്സ്യങ്ങള്‍ നിറയുന്ന വല പോലെ ഗഗനം പിടയ്ക്കുന്നൂ
സകലവാതങ്ങളും ഗതിവിഗതികള്‍ പൂണ്ടു മാഞ്ഞൊഴിഞ്ഞീടുന്നൂ
ഉരിയുകയായ്  ഉടയാടകളീമഴ
ഉരിയുകയായ്  ഉടയാടകളീമഴ

വചനങ്ങളെന്‍റ്റെ മഴ പെയ്യട്ടെ നിന്‍റ്റെ മേല്‍
തഴുകട്ടെ നിന്നെ..
തഴുകട്ടെ നിന്നെ ഞാനെത്രയോകാലമായി
പ്രണയിച്ചു വെയിലില്‍ തപം ചെയ്തെടുത്ത നിന്നുടലിന്റെ ചിപ്പിയെ
ഇപ്പോഴിവന്‍ ഇതാ… സകല ലോകങ്ങളും നിന്‍റ്റെയാകും വരെ
മലമുടിയില്‍ നിന്ന്, നീലശംഖുപുഷ്പങ്ങള്‍ പലകുട്ട നിറയുമെന്നുമ്മകള്‍ നിനക്കായ്

ചെറിമരമൊത്ത് വസന്തം നടത്തുന്നത്........അത് വേണമിന്ന് നീയൊത്തെനിയ്ക്കോമനേ
ചെറിമരമൊത്ത് വസന്തം നടത്തുന്നത്.......അത് വേണമിന്ന് നീയൊത്തെനിയ്ക്കോമനേ
ചെറിമരമൊത്ത് വസന്തം നടത്തുന്നത്.......അത് വേണമിന്ന് നീയൊത്തെനിയ്ക്കോമനേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Orukula poopole

Additional Info

അനുബന്ധവർത്തമാനം

പാബ്ലോ നെരൂദ കവിതയുടെ വിവര്‍ത്തനം

നോബല്‍ സമ്മാന (സാഹിത്യം) ജേതാവ് പാബ്ലോ നെരൂദയുടെ 'Every Day You Play' എന്ന കവിതയുടെ മലയാള വിവര്‍ത്തനം ആണ് ഇത്.
ചേർത്തതു്: nithingopal33