എന്നിനി ദർശനം

എന്നിനി ദര്‍ശനം എങ്ങനെ ദര്‍ശനം
ഏതൊരു കോവില്‍ തിരുനടയില്‍ (2)
ഏടലര്‍മാനിനി മാനിക്കും
തിരുമേനിയടിയന്നരുളീടും

(എന്നിനി ദര്‍ശനം....)

വാകച്ചാര്‍ത്തിനു തിരുതുയിലുണരും വരെ
ഗുരുവായൂര്‍ മുകില്‍വര്‍ണ്ണാ (2)
തിരുവാര്‍പ്പിങ്കല്‍ ഉഷയ്ക്കെഴുന്നള്ളീ (2)
തിരുവമൃതുണ്ണും മണിവര്‍ണ്ണാ

(എന്നിനി ദര്‍ശനം....)

തിരുവമ്പലപ്പുഴയില്‍ കൊതിയോടും
ഒരു പാല്പായസം ഉണ്ണും കണ്ണാ (2)
തിരുതൊടുപുഴയില്‍ തൃക്കാപ്പഴകില്‍ (2)
തിരുവുടല്‍ വടിവില്‍ അമരും കണ്ണാ

(എന്നിനി ദര്‍ശനം....)

വിരവൊടു പാര്‍ത്ഥനു തേരുതെളിക്കാന്‍
തിരുവാറന്മുള വാഴും കണ്ണാ (2)
തിരുവല്ലയ്ക്കെഴുന്നള്ളി കഥകളി (2)
തൃക്കണ്‍പാര്‍ക്കും മുകില്‍വര്‍ണ്ണാ

(എന്നിനി ദര്‍ശനം....)

തിരുശയനത്തിനനന്തപുരത്തില്‍ മരുവും
മഴമുകില്‍വര്‍ണ്ണാ കണ്ണാ (2)
തൃച്ചംബരവും തിരുവമ്പാടിയും (2)
തിരുവന്‍വണ്ടൂര്‍ വാഴും കണ്ണാ

(എന്നിനി ദര്‍ശനം....)

ഏതൊരു തിരുനട എത്തിച്ചേര്‍ന്നാല്‍
എത്ര നടന്നാല്‍ കാണാം നിന്നെ (2)
എത്ര നടന്നാല്‍ കാണാം നിന്നെ (2)