നീലവെളിച്ചം

ഗാനശാഖ: 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet


നീലവെളിച്ചം നിലാമഴപെയ്യുന്ന
ഭോജനശാലതന്‍ കോണില്‍ ‍,
കുയിലുകള്‍ പോല്‍ , ഇണക്കുയിലുകള്‍ പോല്‍
ഗസലുകള്‍ പാടുന്ന നിങ്ങളാരോ

 (നീലവെളിച്ചം )

പ്രേമിച്ചതെറ്റിനായ് സ്വര്‍ഗ്ഗം ശപിക്കയാല്‍
ഭൂമിയില്‍ വന്നവരോ?
നിങ്ങള്‍ ഭൂമിയില്‍ വന്നവരോ? (൨)
സ്വര്‍ഗ്ഗത്തിനജ്ഞാതമാം അനുരാഗത്തിന്‍
സൌഗന്ധികം തേടിവന്നവരോ?(൨)
കുയിലുകള്‍ പോല്‍ , ഇണക്കുയിലുകള്‍ പോല്‍
ഗസലുകള്‍ പാടുന്ന നിങ്ങളാരോ
(നീലവെളിച്ചം )

കൂട്ടിലെക്കുഞ്ഞിനായ് നെന്മണി തേടും
കുഞ്ഞാറ്റക്കുരുവികളോ?
നിങ്ങള്‍ കുഞ്ഞാറ്റക്കുരുവികളോ?(൨)
ചൂടിമുഷിഞ്ഞതാം കസവുകുപ്പായത്തില്‍
മൂടിപ്പൊതിഞ്ഞതാം ദൈന്യങ്ങളോ? (൨)
കുയിലുകള്‍ പോല്‍ , ഇണക്കുയിലുകള്‍ പോല്‍
ഗസലുകള്‍ പാടുന്ന നിങ്ങളാരോ

(നീലവെളിച്ചം )