സായംസന്ധ്യേ

സായം സന്ധ്യേ നീറും തിരിപോല്‍
രാവിന്‍ കാവില്‍ ആരേ തേടുന്നു...
ഏതോ സ്‌മൃതി പോല്‍ നീളും വഴിയൂടെ..
(സായംസന്ധ്യേ...)

ചിത്രകൂടങ്ങളിലന്തിനിലാവില്‍
നാ‍ഗങ്ങളായ് നിഴലാടി
വൃശ്ചിക രാവിന്റെ ശീത സ്‌മരണയില്‍
കാറ്റില്‍ മുടിച്ചാര്‍ത്തുലഞ്ഞു
വഴി കാണാത്തൊരു നിബിഡ വനങ്ങളില്‍
ഉടലുറയൂരിയിറങ്ങീ..
ആ..ആ.ആ.ആ
(സായംസന്ധ്യേ...)

മച്ചിൻ ഇരുൾപ്പട്ട് മൂടിയ രാവിൽ
താളം ചിലമ്പില്‍ കലമ്പി..
ധൂമില രൂപങ്ങൾ വ്യാകുലരാകുന്നു
വേതാള നൃത്തം തുടങ്ങി..
നിറ സന്ധ്യയിതില്‍ ദിനരാത്രങ്ങള്‍
ഇടറിയിഴഞ്ഞു പിരിഞ്ഞു...
ആ..ആ.ആ.ആ
(സായംസന്ധ്യേ...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saayamsandhya

Additional Info

അനുബന്ധവർത്തമാനം