നിറതിങ്കളേ നറു പൈതലെ

 

രാരിരാരിരോ രാരിരാരിരോ രാരിരാരിരോ
നിറ തിങ്കളെ നറു പൈതലേ
ഇനി എന്നുമെൻ പൊന്നുണ്ണിയല്ലെ
ഒളിമിന്നി നീ എന്നുള്ളിലാകെ
നിറ നെഞ്ചമോ പുതു മഞ്ചമായി
ചമയുന്നിതാ വാത്സല്യമോടെ
ഉണരുന്നിതാ പൊന്നുമ്മയോടെ
(നിറ തിങ്കളെ.....)

കണ്ണിണയുടെ കാവലൊരുക്കും
അച്ഛൻ  ഞാനേ
ഇവനെന്നുമിത്തിരി ഇങ്കു കുറുക്കും
അമ്മയും ഞാനേ
കുഴലുകളൂതി മുഴക്കണ കാവളം പൈങ്കിളി പെണ്ണാളെ
കുടുകുടെ ഓടി നടക്കണ കണ്മണി കുഞ്ഞിനു കൂട്ടായി വാ
നീ കൊതിച്ചൊരു ലാളനമെല്ലാം തുരു തുരെ ചൊരിയൂ
(നിറ തിങ്കളെ...)

പുഞ്ചിരിയുടെ പിച്ചക പൂവോ ചുണ്ടിലിണക്കി
കണി വെള്ളരിയുടെ വള്ളിയെ പോലെ ഉണ്ണി വളർന്നേ
കളിചിരി കൊണ്ടു മെനഞ്ഞൊരു
കാലമിന്നക്കരെ മായുന്നേ
കുറുമ്പൊരു മീശ മിനുക്കണ
നേരമിന്നക്കരെ ചേരുന്നേൻ
എൻ കുരുന്നിനെ കണ്ണു വയ്ക്കല്ലെ
കണി വെയിലഴകെ
(നിറ തിങ്കളെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nirathingale narupaithale

Additional Info

അനുബന്ധവർത്തമാനം