അരുവികളുടെ കളമൊഴികളിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

 

ഓ....ഓ..ഓ...
അരുവികളുടെ കളമൊഴികളില്‍ മഴ കിലുങ്ങിയോ
 ഓ..ഓ..ഓ..
പുലര്‍ വെയില്‍ വിരല്‍ മലമുടികളില്‍ മലര്‍ കുടഞ്ഞുവോ
ഓ..ഓ..ഓ...
ജലമണികളിള്‍ ഉണരും  ജനുവരിയിലെ സൂര്യന്‍
ഓ..ഓ...ഓ...
അരുവികളുടെ കളമൊഴികളില്‍ മഴ കിലുങ്ങിയോ
 പുലര്‍ വെയില്‍ വിരല്‍ മലമുടികളില്‍ മലര്‍ കുടഞ്ഞുവോ

നിലാവിന്റെ തൂവല്‍ കൊണ്ടു മഴവില്ലിന്‍ നൂലുകൊണ്ട്
നീ എന്‍റെ മനസ്സു തുന്നവേ (2)
പുഴയിലേക്കടര്‍ന്നു വീണ പൂമ്പാറ്റ ചിറകു കൊണ്ട്
നീ എന്നെ അലങ്കരിക്കവേ (2)
ഒരു മഞ്ഞുതുള്ളി പോലെ
ഇനി നിന്നെ ഉമ്മ വെയ്ക്കാം
ഓ..ഓ..ഓ..
(അരുവികളുടെ ..)
കിടതിത്ത ത്തകന്നാന തന്തന്നാ നാനാന
കിടതിത്ത ത്തകന്നാന തന്തന്നാ നാ
തനനം തനനം തനനം തന്തനാന താന
ആ..ആ..ആ‍ാ

കിനാവിന്‍റെ പീലി കൊണ്ടു കുളിര്‍കാറ്റിന്‍ വിരലു കൊണ്ടു
നീ എന്നെ തൊട്ടു തഴുകവേ(2)
മനസ്സിലേക്കുതിര്‍ന്നു വീണ മാമ്പൂവിന്‍ മൊട്ടു കൊണ്ടു
ഒരു നീലമേഘമായ് ഇനി നിന്നെ മൂടിവയ്ക്കാന്‍
ഓ..ഓ..ഓ..
(അരുവികളുടെ ..)