എന്തേ എന്തേ മിണ്ടാൻ താമസം

 

കുഞ്ഞിപെണ്ണേ കണ്ണാടി കുത്തുവിളക്കേ കോളാമ്പി
നിന്നെ കെട്ടാനാരു വരും എന്നെ കെട്ടാനാരു വരും
കെട്ടണ നേരത്താരു വരും മച്ചൻ കപ്പലു കേറി വരും
ചെണ്ടൻ ചെണ്ടയുമായി വരും
പെപ്പര പെപ്പര ഊതി വരും
(കുഞ്ഞിപ്പെണ്ണേ...)

എന്തേ എന്തേ മിണ്ടാൻ താമസം
ഇന്നെന്തേ എന്തേ  പിണങ്ങാൻ താമസം
മിഴി രണ്ടിലും മുൻ കോപമോ
നെഞ്ചോട് ചേർന്ന് ചൊല്ല് ചൊല്ല്
(എന്തേ എന്തേ...)

കടലലകൾ ചൊല്ലി മാറി കാറ്റലകൾ കാതിലോതി
ഇത് വെറുമൊരു കള്ളനാട്യമല്ലയോ (2)
അകലെ മുകിൽ ചിറകിൽ മിന്നൽ പറന്നൊഴുകി
അന്തി നിലാ പന്തലിലായ് വെൺ തിങ്കൾ പുഞ്ചിരിച്ചു
ഇന്നിനിയെന്തേ എന്തേ മിണ്ടാൻ  താമസം
ഇന്നെന്തേ എന്തേ പിണങ്ങാൻ താമസം

കഥ പറയാൻ വന്നതല്ല കടംകഥയുടെ കൊഞ്ചലില്ല
ഞാൻ വെറുമൊരു പാട്ടുകാരനല്ലയോ (2)
പറയാത്ത നിൻ മൊഴിയിൽ പറയുന്ന നോവുകളോ
മഴയഴകോ മലർ ശരമോ മതി നിൻ കുറുമ്പുകൾ
ഇന്നിനിയെന്തേ എന്തേ മിണ്ടാൻ  താമസം
ഇന്നെന്തേ എന്തേ പിണങ്ങാൻ താമസം

Jn0CFe1blH4