കേളീലോലം തൂവൽവീശും

കേളീലോലം തൂവൽ വീശും  സായംതെന്നൽ
തുള്ളും തൈ തെന്നൽ തേനല്ലിപ്പൂവിൻ ചുണ്ടിൽ
നെയ്യും പൂമുത്തം ശൃംഗാരക്കന്നിനൃത്തം
നെയ്യും ഉന്മാദം നിലാവിൻ വാടിയിൽ
(കേളീലോലം..)

വാനഴകേ കനിമലരിതളേ
നിൻ മിഴിയിൽ മധുജലകണമോ
വാനവീഥിയിൽ  ചുവടിളകിയാടുന്നിതാ
പരാഗമോ നിശാഗന്ധി കന്യേ
രജനികൾ തോറും ലഹരികൾ
രമണികക്കുള്ളിൽ കൊതിയുണർത്തീ
യാമങ്ങൾ തോറും  ക്രീഡാവിലോലുപേ
(കേളീലോലം..)

പാലൊഴുകും മതിയൊളിമഴയിൽ
താരുകളിൽ മദലഹരികളോ
പാറുന്നുവോ സ്വരജതികൾ പാടുന്നുവോ
വികാരമോ മാസ്മരാക്ഷിമാരേ
വനികൾക്കുള്ളിൽ സ്വയമുണരില്ലേ
സ്വർലോകം പോൽ സംഗീത സാഗരം
(കേളീലോലം..)

Kelilolam thooval | Malayalam Movie Songs | Sindoorasandhyaykku Mounam (1982)