ഏഴിലം പാലത്തണലിൽ

 

ഏഴിലം പാലത്തണലിൽ എഴഴകുള്ള രഥത്തിൽ
എഴുന്നള്ളി വന്നൊരു ഗന്ധർവ്വകന്യയെ എതിരെ കണ്ടു ഞാൻ
പണ്ട് എതിരെ കണ്ടു ഞാൻ

പാപി ഞാൻ അവളുടെ നിഴലിന്റെ നിഴൽ പോലും
പങ്കിലമാക്കരുതായിരുന്നു (2)
മനം നൊന്തോ ഈ കാലമാം വ്യമോഹം
മഞ്ചലിൽ ഞങ്ങളെ ഉറക്കി
പുഷ്പമഞ്ചലിൽ ഞങ്ങളെ ഉറക്കി
(ഏഴിലം...)

അന്യ കരങ്ങളിൽ അഭയം തേടിയ
അനുരാഗ മണിദീപമേ (2)
അകലെയാണെങ്കിലും ആരാധകനിതാ
നന്മകൾ നേരുന്നു
നിങ്ങൾക്കായ്‌ നന്മകൾ നേരുന്നു
(ഏഴിലം...)