ജീവിതമേ നിൻ നീലക്കയങ്ങൾ

 

ജീവിതമേ നിന്‍ നീലക്കയങ്ങള്‍
ജീവികള്‍ അറിയുന്നില്ലാ
കരകള്‍ തകര്‍ക്കും ഗതികള്‍ മറന്നും
ഒഴുകുകയല്ലോ ഇതിലെ
ഇതിലെ ഇതിലെ ഇതിലെ
(ജീവിതമേ....)

കുറച്ചു നേരം ഒരുമിച്ചൊഴുകും
ഇടയ്ക്കു പിന്നെ പലവഴിയാകും (2 )
മോഹിതരാകും കാമിതരാകും
രതിസങ്കേതം തിരയും
ജീവികള്‍ പാവം ജീവികള്‍
(ജീവിതമേ...)

പിരിഞ്ഞു പോകും വീണ്ടും ചേരും
തുടര്‍ന്ന് നീളും കഥകളുമായി (2 )
ആശകള്‍ വില്‍ക്കും ചതികള്‍ കൊല്ലും
പല വര്‍ണങ്ങള്‍ അറിയും
ജീവികള്‍ പാവം ജീവികള്‍
(ജീവിതമേ.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevithame nin neela kayangal

Additional Info

അനുബന്ധവർത്തമാനം