മണിക്കുട്ടാ കിണിക്കുട്ടാ

 

മണിക്കുട്ടാ കിണികുട്ടാ (2)
തകതിത്തിതിത്തിത്താ
മണിക്കുട്ടാ കിണികുട്ടാ (2)
തകതിത്തിതിത്തിത്താ
ഓടിക്കോ ഓടിക്കോ
ഓടിക്കോ കൂടിക്കോ വഴിയിൽ മൂടിക്കോ
തമ്പ്രാക്കൾ കണ്ടോ ഈ ഏഴക്കൂട്ടത്തെ
ഇനി മിണ്ടാണ്ടു പോകാൻ അളെക്കിട്ടൂല്ലാ (2)
ഒന്നാണേ ഞങ്ങളൊന്നാണേ
ഒന്നാണേ ഒന്നാണേ
മണ്ണിൻ തനി മക്കൾ(തമ്പ്രാക്കൾ )
(മണിക്കുട്ടാ...)

അറിയുമ്പം മുതലേ ഈ മണ്ണിൽ പണിയുന്നേ
പിറന്നതു മൊതലെ ഈ മണ്ണിൻ ഒറങ്ങുന്നേ
ഈ മണ്ണിൻ ഒറങ്ങുന്നേ  മണ്ണിൻ ഒറങ്ങുന്നേ
അറിയുമ്പം മുതലേ ഈ മണ്ണിൽ പണിയുന്നേ
പിറന്നതു മൊതലെ ഈ മണ്ണിൻ ഒറങ്ങുന്നേ
ഇതിനുണ്ട് ഉടയോരേ ഉടയോരു
ഇതിനുണ്ട് വലിയോരെ വലിയോരെ
ഞങ്ങൾക്കവകാശം ഞങ്ങൾക്കവകാശം അവകാശം
(മണിക്കുട്ടാ...)

ഉയരത്തിൻ ഉയരെ ഈ കൈകൾ ഉയരുന്നേ
ഉദയത്തിൻ കിരണം ഈ നെഞ്ചിൽ നെറയുന്നേ
ഈ നെഞ്ചിൽ നെറയുന്നേ  നെഞ്ചിൽ നെറയുന്നേ
ഉയരത്തിൻ ഉയരെ ഈ കൈകൾ ഉയരുന്നേ
ഉദയത്തിൻ കിരണം ഈ നെഞ്ചിൽ നെറയുന്നേ
ഇവിടോണ്ട് മാളോരേ  മാളോരേ
ഇവിടൊണ്ട് മേലോരേ മേലോരേ
ഞങ്ങൾക്കധികാരം ഞങ്ങൾക്കധികാരം  അധികാരം
 (മണിക്കുട്ടാ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manikkutta kinikkutta

Additional Info

അനുബന്ധവർത്തമാനം