ആലായാൽ തറ വേണം

ആലായാല്‍ തറ വേണം  അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം  കുളത്തില്‍ ചെന്താമര വേണം
കുളിച്ച് ചെന്നകം പുക്കാന്‍ ചന്ദനം വേണം

പൂവായാല്‍ മണം വേണം  പൂമാനായാല്‍ ഗുണം വേണം
പൂമാനിനിമാര്‍കള്‍ അടക്കം വേണം

യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ, കുലത്തിങ്കല്‍ സീത നല്ലൂ
ഊണുറക്കമുപേക്ഷിക്കാന്‍ ലക്ഷ്മണന്‍ നല്ലൂ
പടയ്ക്ക് ഭരതന്‍ നല്ലൂ, പറവാന്‍ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളില്‍ ഗരുഢന്‍ നല്ലൂ

നാടായാല്‍ നൃപന്‍ വേണം  അരികില്‍ മന്ത്രിമാര്‍ വേണം
നാടിനു ഗൂണമുള്ള പ്രജകള്‍ വേണം..

മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണേ നല്ലൂ
മങ്ങാതിരിപ്പാന്‍ നിലവിളക്ക് നല്ലൂ.

പാല്യത്തച്ചനുപായം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ
പാരാതിരിപ്പാന്‍ ചില പദവി നല്ലൂ

 
 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)

Additional Info