കാടും ഈ കാടിന്റെ കുളിരും

 

കാടും ഈ കാടിന്റെ കുളിരും
കോരിത്തരിക്കുന്ന നിമിഷം
എന്‍ സ്വപ്‌നങ്ങള്‍ പൂക്കുന്ന നിമിഷം
വികാരം തുളുമ്പും മനസ്സിന്റെ ചിത്രം
വെണ്‍മേഘം നഭസ്സില്‍ വരയ്ക്കുന്ന നിമിഷം
(കാടും ഈ കാടിന്റെ ....)

അമലേ എന്‍ ഹൃദയത്തില്‍ എന്നും
ഈ നിമിഷത്തില്‍ അനുഭൂതി നിറയും (2)
മോഹം മൂകമായ് പാടും നേരവും
നിനക്കായ് തുടിക്കുന്നു എന്‍ മാനസം
(കാടും ഈ കാടിന്റെ ....)

മധുവൂറും അധരത്തില്‍ എന്നും
ഞാന്‍ അനുരാഗ മണി മുത്തം നല്‍കാം
അഴകിന്‍ ദീപമായ് ദേവി നീ വരൂ
നമുക്കായ് വിടര്‍ന്നല്ലോ വനമുല്ലകള്‍
(കാടും ഈ കാടിന്റെ ....)