മാധവിപ്പൂ മാലതിപ്പൂ

 

മാധവിപ്പൂ മാലതിപ്പൂ
മംഗള മണിത്തിരുവാതിര പൂ
പൂ കോർത്തു കെട്ടിയ പൊന്നൂഞ്ഞാലേ
പൂമകളൊന്നിരുന്നാടിക്കോട്ടേ
(മാധവിപ്പൂ...)

ചിറ്റാമ്പൽ ക്കുളത്തിൽ പോയ് കുളി കഴിഞ്ഞു
പെണ്ണ് നെറ്റിക്കു കുറിയേഴും എടുത്തണിഞ്ഞു
ചിറ്റാട തറ്റുടുത്തു ശ്രീപാർവതിക്കവൾ
എട്ടങ്ങാടിയും നേദിച്ചു
നീലാംബുജാക്ഷിമാരടണം പോലിന്നു
ധീരസമീരേ പാടണം പോൽ
(മാധവിപ്പൂ...)

കാറ്റോടും വടക്കിനിത്തളം മെഴുകി
പെണ്ണ് കാരോട്ടു വിളക്കഞ്ചും തിരി കൊളുത്തി
പൊന്നായ പൊന്നണിഞ്ഞു ദേവനു നൽകുവാൻ
കൊന്നപ്പൂവിനും പോയ് വന്നു
പൂവമ്പു പൂജിച്ചു ചൂടണം പോൽ നമ്മൾ
കാമസമാനനുമായ് ഉറങ്ങണം പോൽ
(മാധവിപ്പൂ...)


 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info