വാനം പൂവനം

 

വാനം പൂവനം രാഗം പൂരിതം
ഇരവിൽ കുളിരൊളിയായി
എന്റെ കരളിൽ കവിതകളായി
വാനം പൂവനം രാഗം പൂരിതം

ഓ കരഞ്ഞു പിരിഞ്ഞു തിരിഞ്ഞു വന്നല്ലോ ...വന്നല്ലോ
ഓ കളിച്ചു ചിരിച്ചു തിരിച്ചു വന്നല്ലോ ...വന്നല്ലോ
മണവാട്ടിപ്പെണ്ണേ മദിരാക്ഷിപ്പെണ്ണേ
മയിലാട്ടപ്പെണ്ണേ മധുവാണിപ്പെണ്ണേ
ഓമൽക്കിനാവിന്റെ തേരേറി വാ നീ
വാനം പൂവനം രാഗം പൂരിതം

ഓ വിടർന്നു വിരിഞ്ഞ വസന്തം വന്നല്ലോ... വന്നല്ലോ
ഓ  തിരിച്ചു ചിരിച്ചു മദിച്ചു വന്നല്ലോ... വന്നല്ലോ
മലനാടൻ പെണ്ണേ മലയാളിപ്പെണ്ണേ
മയിലാഞ്ചിപ്പെണ്ണേ മാണിക്ക്യക്കണ്ണേ
തങ്കക്കിനാവിന്റെ മഞ്ചത്തിൽ വാ നീ
വാനം പൂവനം രാഗം പൂരിതം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaanam Poovanam

Additional Info

അനുബന്ധവർത്തമാനം