പ്രേമലഹരിയിൽ മുഴുകീ

 

പ്രേമലഹരിയിൽ മുഴുകീ എൻ
ഗാനവാഹിനി ഒഴുകീ
ആരാധികേ നിൻ മനസ്സിനുള്ളിലെ
അജ്ഞാത തീരം തഴുകീ
(പ്രേമലഹരിയിൽ....)

വീണയിലുണരും നാദം നിൻ മൊഴിയിൽ ഞാൻ കേട്ടു
സന്ധ്യകളണിയും രാഗം നിൻ കവിളിൽ ഞാൻ കണ്ടൂ
മാനസ വാതിൽ തുറക്കൂ ഈ പൂങ്കുയിലിനൊരു കൂടൊരുക്കൂ
ആരാധികേ നിൻ മനസ്സിനുള്ളിലെ അജ്ഞാത തീരം തഴുകീ
(പ്രേമലഹരിയിൽ....)

എഴുതാത്ത കാവ്യം പോലെ  വിടരാത്ത സൂനം പോലെ
സങ്കല്പ സൂനം പോലെ ഏതോ സംഗീതമായ് നീയുണർന്നൂ
മാതളപ്പൂവെ വിടരൂ നിൻ മധുപനു നറുതേൻ പകരൂ
ആരാധികേ നിൻ മനസ്സിനുള്ളിലെ  അജ്ഞാത തീരം തഴുകീ
(പ്രേമലഹരിയിൽ....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Premalahariyil muzhuki

Additional Info

അനുബന്ധവർത്തമാനം