വിഷാദ സാഗരതിരകൾ

 

വിഷാദ സാഗര തിരകൾ
വിമൂകമാം സ്മൃതിയലകൾ
നിതാന്ത നൊമ്പരം ഉളിലൊതുക്കി
തീരം തേടുന്നു ഇവിടേ തീരം തേടുന്നു

ജീവിതവീഥിയിൽ ഓർമ്മകളേകിയ
കൈത്തിരിനാളവുമായ് (2)
എന്നോ മറഞ്ഞ സ്വപ്നം തേടി
മാനസം അലയുന്നു
എന്നുമെൻ ഹൃദയം തേങ്ങുന്നു
ഹൃദയം തേങ്ങുന്നു (വിഷാദ..)

ചന്ദ്രികയാലൊരു മുഖപടമണിയും
രാവിൻ വേദന പോലെ
മോഹം പുഞ്ചിരി തൂകുമ്പോളും മിഴികൾ നനയുന്നു
ഏകാന്ത ദുഃഖങ്ങൾ ഉണരുന്നു
ദുഃഖങ്ങൾ ഉണരുന്നു(വിഷാദ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vishaada Saagarathirakal

Additional Info

അനുബന്ധവർത്തമാനം