പാർവതി സ്വയംവരം

പാർവതീ സ്വയംവരം കഴിഞ്ഞ രാവിൽ
പുഷ്പമഴ തൂകും വസന്ത നിലാവിൽ (2)
ഒരു ദേവ തപസ്വിനീ ധന്യയായ് നിൽക്കും
കുമാരസംഭവ കാവ്യമുണർന്നു
കുമാരസംഭവ കാവ്യമുണർന്നു
(പാർവതീ സ്വയംവരം..)

സൂര്യപടത്തിൻ ഞൊറികളഴിച്ചു
സ്വർണ്ണമാൻ തോലും തറ്റുടുത്ത്
ശിവപഞ്ചാക്ഷരീ മന്ത്രവും ചൊല്ലി
സൂര്യ പഞ്ചാഗിയിൽ തപസ്സിൽ നിന്നൂ
നീ തപസ്സിൽ നിന്നൂ
(പാർവതീ സ്വയംവരം..)

മഞ്ഞിലും മഴയിലും തൊഴുതു നിന്നൂ
നീ പൊൻ താമരപ്പൂ മുകുളം പോലെ
വാർതിങ്കൾ കല ചൂടും പ്രിയകാമുകനെ
വരമഞ്ഞൾ കുറിയിട്ടു കാത്തിരുന്നു
(പാർവതീ സ്വയംവരം..)

കാളിദാസന്റെ പ്രിയ നന്ദിനിമാരിൽ
കമനീയ സംഗീത നൃത്തശില്പം
അനുരാഗ ഹൃദയ ദേവനു വേണ്ടി
അനശ്വരയായൊരു കാമുകി നീ
(പാർവതീ സ്വയംവരം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parvathi swayamvaram

Additional Info

അനുബന്ധവർത്തമാനം