ഈ രാഗദീപം

ഈ രാഗദീപം ഒരു ജീവനാളമായ്
തിരി നീട്ടി നിൽക്കും നിൻ ആത്മ വേദിയിൽ
(ഈ രാഗദീപം...)

ഒരു വ്യർത്ഥ മോഹം ഇതൾ ചെപ്പിലാക്കി
തപസ്സു ചെയ്യും എൻ മാനസം ആ..ആ (2)
വിശുദ്ധമാം നിന്നുടെ ആത്മാങ്കണത്തിലെ (2)
തുളസിയല്ലേ  എൻ ജീവിതം
 (ഈ രാഗദീപം...)

ഹൃദന്തത്തിലെന്നോ വഴി തെറ്റി വന്നൊരു
കിനാവല്ലയോ ഈ ശാരിക ആ.ആ.ആ,... (2)
വിധി നൽകും ഓർമ്മകൾ മിഴിനീരിൽ മൂടി ഞാൻ (2)
നേരുന്നിതാ എൻ മംഗളം
 (ഈ രാഗദീപം...)