ഈറൻ നിലാവേ ഈ മൗനമെന്തേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ഈറൻ നിലാവേ ഈ മൗനമെന്തേ
എന്നാത്മഭാവം അറിയുന്നുവോ നീ
അറിയുന്നതെല്ലാം അനുരാഗമല്ലേ
പറയാതിരുന്നാൽ പ്രിയമേറുകില്ലേ
(ഈറൻ നിലാവേ..)


കൊഞ്ചി വന്ന തെന്നലിൽ നനവാർന്ന വാക്കുകൾ
കുടമുല്ല തൻ കാതിനിന്നും മധുരമല്ലേ
നീല മണിമുകിലിനും നിറമണിഞ്ഞ സാനുവിൽ
പുലരും വരെ ചേർന്നുറങ്ങാൻ മോഹമില്ലേ
ഈ സ്വപ്നനിധികൾ ഈ സ്വപ്നനിധികൾ
നമ്മിലെന്നും എത്ര കൗതുകം
 (ഈറൻ നിലാവേ..)

ഈ വഴിയിലെനിക്കായ് നിൻ ജന്മമെന്നും
കുളിരേകിടും കുഞ്ഞു തണലായ് മാറുകില്ലേ
വരമണിഞ്ഞ സൂര്യനോ ശാലീനസന്ധ്യയിൽ
പ്രണയാർദ്രമായ്  ശോണരാഗം ചാർത്തുകില്ലേ
ഈ സ്നേഹ ശ്രുതികൾ ഈ സ്നേഹ ശ്രുതികൾ
നമ്മിലെന്നും എത്ര സുന്ദരം
(ഈറൻ നിലാവേ..)