തിരക്കുമ്പോൾ ഉടക്കണ

 

തിരക്കുമ്പോൾ ഉടക്കണ തെരുതെരെ തടുക്കണ
തനിക്കിട്ട തൊടുക്കണ തോഴാ
പോകേണ്ട നില്ല് നില്ലെടാ
പറക്കണ  വഴികളിൽ ഉടക്കണ കിളികളെ വലയിട്ടു പിടിക്കുന്നതാരാ
ആരാടാ ഞാനല്ല പിന്നാര്
കനിരസമായ് ഒഴുകാനായ് ലഭിക്കുന്ന പ്രായത്തിൻ പടയൊരുക്കം
ദളങ്ങളിലായ്  തനു വിട്ടു രസിക്കുമ്പോൾ
വഴിവിട്ട പോക്കിനെ പുകിലെ

പുരിഞ്ചിതാ...നോ ഐഡിയ....
തുറുപ്പിട്ടു കളിക്കണ കിട തരികിട മുന്നറാം
ഞൊടിയിട അതു മതിയെടാ പണി പാളാനായ്

പൊളിവാക്കുകളിൽ വലയാതെ നീ
വെളിപാടുകളെ തിരയേണം
ചതിവേലകളിൽ തകരാതെ
മറിമായങ്ങൾ കരുതേണം
പായുന്നു താനേ താന്തോന്നി
കാറ്റത്തു പാറും കരിയില പോൽ
ആനന്ദമായ് പാഴ് വഴികൾ
കാണാതെയായീ നേർവഴികൾ
മക്കട മരികിട കരിയൂഞ്ചാരി പൊന്നാല
തല മറന്നിതു മറുപാര  അതു പാര പാര പാര..

ആടിപ്പാടും ഉല്ലാസത്തിൽ ആരവമായ് ഞാൻ മാറാം
തേടിപ്പോകാം സഞ്ചാരിയായ് ജീവിതമാകെ ചേലേ
കാണുന്നില്ല വനിയിൽ ആനന്ദം
നാട്യങ്ങൾ നീട്ടുമവതാരം
നേടുവതൊന്നും കൂടൂല്ല
ആശകൾ വെറുമൊരു വ്യാമോഹം
തിരക്കുമ്പോൾ ഉടയ്ക്കണ തെരുതെരെ തടുക്കണ
തനിക്കിട്ട തൊടുക്കണതാരടാ
അയ്യോ പാവം ഞാനാണേ
അപ്പോ പറക്കണ വഴികളിൽ ഉടക്കണ കിളികളെ
വലയിട്ടു പിടിക്കണതാര്
ഞാനാണേ ഞാനാനേ മാറഡോണ
കഥയറിയാതെ ആടുവതെല്ലാം കഥയില്ലാ നിഴലാട്ടങ്ങൾ
പദമറിയാതെ പാടുവതെല്ലാം പാഴ് ശ്രുതിയാമൊരു ജീവിതം