ധാണു ധണും തരി

 

ധാണു ധണും തരി തിത്തണു ധം തരി
സ്വരഗണ മണിനാദം
പാണി ദലം ദല മുദ്രകളാൽ
ശുഭ ശോഭിതമിതു ലാസ്യം

നവരസഭാവം സുമശരനേത്രം
പ്രിയഭൈരവി തൻ ലോലാലാപം
ഹിമഗിരി ഗോപുര സൂര്യപഥങ്ങളിൽ
കിന്നരവീണ തൻ സുഖ സല്ലാപം
കിന്നരവീണ തൻ സുഖ സല്ലാപം (നവരസ...)

വാർതിങ്കൾ കുറിവരയും വരവർണ്ണനീ
വാൽക്കണ്ണിൽ മഷി എഴുതും സ്വരരഞ്ജിനി
നീയാടും നവ നവമായ് പദ ഭംഗിയിൽ
നീരോളം ഞൊറിയുകയാ ശ്രുതിസാഗരം
ഹരിതവസന്തം ശ്രീലകമായ് ആ.ആ.ആ (2)
നിൻ ഹൃദയ ദലാഞ്ജലി ഏൽക്കുകയല്ലോ
ആ..ആ.ആ.ആ
(ധാനു ധനും തരി തി....)
സാ നീ പാ സാനിനിപാമാ ഗമപാ
സഗമപാ മപനിസ ഗാസാ
സാ നീ പാ സാനിനിപാമാ ഗമപാ
സഗമപാ മപനിസ ഗാസാ

വൈശാഖം ഇതൾ നിവരും വരഗംഗയിൽ
ഓംകാരം തുടി ഉണരുമമൃതോന്മിയിൽ
ആപാദം കുളിരിടുമെൻ  വര വീണയായ്
ശ്രീരാഗം  തിരയുകയായ് ഋതു  സന്ധ്യകൾ
മലയസുമാരുത മാധവലീല ആ..ആ.ആ
മലയസുമാരുത മാധവലീലയിൽ
മധുരപരാഗമായ് കുതിരുകയായ്
ആ..ആ.ആ.ആ
(ധാണു ധണും തരി തി....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
dhaanu dhanam thari

Additional Info

അനുബന്ധവർത്തമാനം