പ്രിയനു മാത്രം ഞാൻ തരാം

 

പ്രിയനു മാത്രം ഞാൻ തരാം മധുരമീ പ്രണയം
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം
അതിലൂറുമീണമൊഴുകും പ്രണയ മുന്തിരികൾപൂക്കും
എന്റെ പ്രിയനു മാത്രം ഞാൻ തരാം മധുരമീ പ്രണയം
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം

വെയിലിൻ തൂവൽ പ്രണയം കുയിലിൻ കൂവൽ
പ്രണയം മുകിലിൻ മഴയും പ്രണയമയം ഹോ ഹോ
മലരിന്നിതളിൽ പ്രണയം വണ്ടിൻ ചുണ്ടിൽ പ്രണയം
താരും തളിരും പ്രണയം ഹോ ഹോ..
തൂവെണ്ണിലാവിൽ രാവിന്റെ പ്രണയം
നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽ കുറിച്ചു വെച്ച
ഗാനം മുഴുവൻ പ്രണയം
എന്റെ പ്രിയനു മാത്രം  ഞാൻ തരും മധുരമീ പ്രണയം
കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം

അരികിൽ നിന്നാൽ പ്രണയം അകലെ കണ്ടാൽ പ്രണയം
മൗനം പോലും പ്രണയമയം ഹോ ഹോ
മൊഴിയിൽ കൊഞ്ചും പ്രണയം മിഴിയിൽ തഞ്ചും പ്രണയം
ചലനം പോലും പ്രണയമയം ഹോ..ഹോ...
പ്രേമോപഹാരം താരാതടങ്ങൾ
ആകാശഗംഗയിലെ   ആശാതരംഗങ്ങളിൽ
ആരോ പാടും പ്രണയം ഹേ...(പ്രിയനു...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Priyanumaathram njaan

Additional Info

അനുബന്ധവർത്തമാനം