ചിരി ചിരിയോ നിൻ

 

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കണ തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു കുറുനിര തഴുകെന്റെ
മുത്താരമുത്തായ മുത്തുമലർക്കാറ്റേ ഓ.... (ചിരി...)

പറയാതെ അറിയാതെ നിൻ തണലായ് നില്പൂ ഞാൻ
പാടി നിൻ പാൽക്കനവിൻ താലോലം (2)
ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം (2)
നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഓ...(ചിരി...)

അഴകോടെ അലിവോടെ നിൻ നിഴലായ് നില്പൂ ഞാൻ
കേൾക്കാതെ കേൾപ്പൂ നിൻ താരാട്ട് (2)
കണ്ണെത്തും ദൂരത്ത് കണ്മണീ നീ വാഴേണം
എന്നും നീ എന്നരികിൽ വളരേണം(2)
നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഓ...(ചിരി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)

Additional Info