ചുണ്ടത്ത് ചെത്തിപ്പൂ

 

 

 

തൊത്തര തൊത്തര പൂത്തുമ്പീ

തൊത്തര തൊത്തര തോ (2)

ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ

തൊത്തര തൊത്തര പൂത്തുമ്പീ

തൊത്തര തൊത്തര തോ

പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി

തൊത്തര തൊത്തര പൂത്തുമ്പീ

തൊത്തര തൊത്തര തോ

കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ

അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി

ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ

അരികിൽ വരാത്തതെന്തേ

ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ

അരികിൽ വരാത്തതെന്തേ

(ചുണ്ടത്ത്..)





കരളേ നീ വരാൻ കനവും കണ്ടു ഞാൻ

കടവിൽ നിൽക്കയാണിന്നോളവും (2)

ആറ്റു നോറ്റു കാത്തു നിന്നു

നോക്കി നോക്കി നോറ്റിരുന്നു

കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ ഹോയ് ഹോയ് ഹോയ്. (2)

നാലു നിലപ്പന്തലിൽ നീ നാലാളും കൂട്ടരുമായ്

മിന്നുകെട്ടിനെന്നു വരും

എന്നിനി എന്നിനി എന്നുവരും

(ചുണ്ടത്ത്,...)



നീയില്ലാതെയെൻ ജന്മം പൂക്കുമോ

നിന്നോടാണെനിക്കാരാധന (2)

പാൽക്കടലിനുമക്കരെയിലും

മാലിമാലി മണപ്പുറത്തും

കാത്തു കാത്തു കാത്തു നിന്നേ ഹോയ് ഹോയ് ഹോയ്..(2)

ചിങ്കാരപ്പല്ലക്കിൽ സിന്ദൂരച്ചെപ്പോടെ

പൊന്നുകെട്ടാനെന്റെയഴകൻ 

എന്നിനി എന്നിനി എന്നു വരും

(ചുണ്ടത്ത്...)







 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Chundathu chethippoo

Additional Info

അനുബന്ധവർത്തമാനം