കരളിന്റെ നോവറിഞ്ഞാൽ

 

കരളിന്റെ നോവറിഞ്ഞാൽ കളിവീണ പാടുമോ
കടലിന്റെ നൊമ്പരങ്ങൾ മുകിലായി മാറുമോ
നീയെന്തിനെൻ സ്വപ്നമായ് ദേവീ
കന്നിമഴ പോലീ സ്നേഹം
കുന്നിമണി പോലീ മോഹം (2) [കരളിന്റെ...]

നെഞ്ചിലെ കൂട്ടിനുള്ളിൽ നീയല്ലയോ
പഞ്ചമി ചന്ദ്രലേഖേ നീ മായുമെന്നോ (2)
അറിയാമൊഴിയിൽ ഒരു തേങ്ങലാകുന്നു ഞാൻ
അലയാനിരുളിൽ ഒരു പാവയാകുന്നു ഞാൻ
നിനക്കെന്റെ കണ്ണീർപ്പൂവിൻ തേൻ തുള്ളികൾ (കരളിന്റെ...)

മണ്ണിതിൽ വീണ പൂക്കൾ ഈ ഓർമ്മകൾ
പിന്നെയും പിൻ നിലാവിൽ തേങ്ങുന്നതെന്തേ (2‌)
ഒരു നാളറിയും നീയെന്റെ ദേവരാഗം
തിരിയായ് തെളിയും അതിലെന്റെ ജീവനാളം
നിനക്കെന്റെ ജന്മം പോലും നീർപ്പോളയായ് (കരളിന്റെ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Karalinte novarinjal

Additional Info

അനുബന്ധവർത്തമാനം