മേടപ്പൊന്നോടം കൈയ്യെത്തുന്നേടം

 

മേടപ്പൊന്നോടം കൈയ്യെത്തുന്നേടം
കന്നിക്കൈനീട്ടം പോലെ (2)
കുളിരോലും കിനാവിലേതോ ഗാനഗന്ധർവൻ തേടും
പൊൻ കിരീടം പോൽ (മേട...)

ആറ്റിറമ്പിൽ ആതിര രാവിൻ പാൽമനം തുളുമ്പി
അരയാലിലെ പൂഞ്ചില്ലകളേതോ പോയ കാലമെണ്ണി
കാവിൽ കൈ കോർത്തിണങ്ങി
തളിരും പൂങ്കാറ്റും
ദീപജാലമേന്തി കാമനയുടെ ശ്രീ ഗോപുരങ്ങൾ
ജന്മ പുണ്യം പോൽ (മേടപ്പൊന്നോടം..)

തേൻ കണം കുടഞ്ഞതാരോ പൂങ്കുരുന്നിനുള്ളിൽ
നീരാഞ്ജനം നീട്ടിയതാരോ നാലകങ്ങളോളം
അഴകേഴും പൂർണ്ണമാവും മഴവില്ലുകൾ നീർത്തി
ജീവതാളമേകി വരവേൽക്കുവതാരേ മോഹം
രാഗരൂപം പോൽ (മേടപ്പൊന്നോടം..)