ജീവനിലെന്നും കണ്മണീ

 

ജീവനിലെന്നും കണ്മണി നിന്റെ
ഓർമ്മകൾ മാത്രം
മൗനങ്ങൾ മാത്രമുറങ്ങുന്ന രാവിൽ
എന്നെ പുൽകുവാൻ (ജീവനിലെന്നും...)

മലർ ചൂടുമോർമ്മ തൻ താഴ്വരയിൽ
ചിരി തൂകി നീ വരുമോ
കരൾ കോർക്കുമാശകൾ പങ്കിടുവാൻ
കൊതിയോടെ ഞാനിരിപ്പൂ
ജന്മാന്തരങ്ങൾ തോറും ഞാൻ
നിനക്കായ് പാടുമീ ഗാനം (ജീവനിലെന്നും...)

തളിർ മൂടുമാവണി കാടുകളിൽ
കളിയാടാൻ നീ വരുമോ
ഇടനെഞ്ചിലായിരം പൂ വിടർത്താൻ
ഇടറാതെ നീ വരുമോ
ജന്മാന്തരങ്ങൾ തോറും ഞാൻ
നിനക്കായ് പാടുമീ ഗാനം (ജീവനിലെന്നും...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevanilennum kanmani

Additional Info

അനുബന്ധവർത്തമാനം