ഒളിച്ചിരിക്കാൻ ഇവിടെ എനിക്കൊരു

 

ഒളിച്ചിരിക്കാന്‍ ഇവിടെ എനിക്കൊരു തണ്ണീര്‍ പന്തല്‍ തരൂ
എനിക്കു ദാഹം തീര്‍ക്കാന്‍ നിന്റെ കുളിരിളനീര്‍ തരൂ
മനസ്സിലെ കിളിമകള്‍ക്കിന്നു മൗന വ്രതമാണു
തേനില്ല തിനയില്ല വേദന തന്‍ കനി മാത്രം

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലിന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ
ഇനിയും കിളിമകള്‍ വന്നില്ലേ