അഞ്ചിതളിൽ വിരിയും

അഞ്ചിതളിൽ വിരിയും
അല്ലിമലർക്കൊടിയിൽ
ശലഭമായ് രണ്ടു പുളകമായ്
മനസ്സുകൾ കൊണ്ടു മധുരമായ് പാടാം
ഈണം പങ്കിടാം (അഞ്ചിതളിൽ...)

മലർക്കുടങ്ങൾ മനസ്സു നുള്ളി
വിരിച്ച ശയ്യാതലത്തിനുള്ളിൽ (2)
ഇക്കിളി തൻ അക്കുളിരിൽ
ഇത്തിരി നാം ക്ഗേർന്നുറങ്ങീടാം
ഒരു വാസന്തം ഒരു ഹേമന്തമിതിലേ വന്നു പോയീടും
എന്നും നിന്നെ പുൽകാനായ്
ചെല്ലക്കാറ്റും മുല്ലപ്പൂവും പിന്നെ ഞാനും  (അഞ്ചിതളിൽ...)

അഞ്ചിതളിൽ വിരിയും
അല്ലിമലർക്കൊടിയിൽ
ശലഭമായ് രണ്ടു പുളകമായ്
മനസ്സുകൾ കൊണ്ടു മധുരമായ് പാടാം
ഈണം പങ്കിടാം (അഞ്ചിതളിൽ...)