ധനുമാസക്കാറ്റേ

 

ധനുമാസക്കാറ്റേ  വായോ വായോ വായോ
നിരനിരയായി വരി വരിയായി
നിൽക്കുന്ന മരങ്ങളേ  മലകളേ
തഴുകി ഒഴുകി കുണുങ്ങി വരുന്ന കാറ്റേ കാറ്റേ
തണുത്തു വിറച്ചു കൊതിച്ചു വരുന്ന കാറ്റേ കാറ്റേ (ധനുമാസ...)

ഏലേലം പാടും തേയിലക്കാടും
മഞ്ഞിൽ മുങ്ങി ഉള്ളം തുള്ളി
കളിച്ചു നിൽക്കും നാടല്ലോ
ആലോലമാടും കാവായ കാവും
കണ്ണിൽ മിന്നും സ്വപ്നം പോലെ
കൊതിച്ചു നിൽക്കും നാടല്ലോ
കലയുടെ വീടോ
കഥകളി നാടോ
കരൾ കവരും നാടാണു നീ
കരൾ കവരും നാടാണു നീ (ധനുമാസ...)

ചെമ്മുകിൽ വാനം വർണ്ണ വിതാനം
മേലേ ചാർത്തും എന്നും കുയിൽ
കൂകിടുന്നൊരു നാടല്ലോ
തെങ്ങുകൾ മാവും തിങ്ങി വളരും
ഭിന്ന ജാതികൾ ഒന്നായ് വാഴാൻ
കൊതിച്ചിടുന്നൊരു നാടല്ലോ
കോമളമാം നാടേ കേരള നാടേ
കരൾ കവരും നാടാണു നീ
കരൾ കവരും നാടാണു നീ (ധനുമാസ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dhanumaasakkaatte

Additional Info

അനുബന്ധവർത്തമാനം