പൂ നുള്ളും കാറ്റേ പൂങ്കാറ്റേ

 

പൂ നുള്ളും കാറ്റേ പൂങ്കാറ്റേ
പുന്നമടക്കായലിലെ കുളിർ കാറ്റേ
പോയ് വരാമോ ഒന്നു പോയ് വരാമോ
പടിഞ്ഞാറൻ തീരത്ത്  പനയോല കൂട്ടിലെ
ഏകാന്ത കാമുകനെ തഴുകി വായോ
അവനറിയാതെ വലം വെച്ചു വായോ


ഏഴരവെളുപ്പിനു പോയതാണേ
ഏഴാം നാൾ വരുമെന്ന്  കേട്ടതാണേ (2)
വിളക്കിനും കണ്ടില്ല വിഷു കൂടാൻ വന്നില്ല (2)
അവനെ കണി കാണാൻ കൊതിയായി
അവനോടൊന്നുരിയാടാൻ  മോഹമായി (പൂ നുള്ളും...)

തൃക്കോവിൽ കാർത്തിക തിരുനാളാണേ
തിരുവാറന്മുളയപ്പൻ പിറന്നാളാണേ (2)
അഭിഷേകം കാണാൻ അൻപൊലി കേൾക്കാൻ(2)
അവനൊന്നിതു വഴി വന്നെങ്കിൽ
അരികിൽ ചേർന്നൊന്നിരുന്നെങ്കിൽ  (പൂ നുള്ളും...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info