പുലരേ പൂങ്കോടിയിൽ

തെയ്യാര തെയ്യാര തോം തെയ് തോം തെയ് തോം തെയ്യാര തോം (2)

പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ്
കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്
ഓ...........
കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ
ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ
തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ
തുയിലുണരും കോണില്‍ അരമനയണിവടിവാണേ
പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ
ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ
പുലരേ പൂങ്കോടിയില്‍ പെരുമീന്‍‌ വെള്ളാ‍ട്ടമായ്

മുത്താണേ കൈക്കുരുന്നാണേ
പൂമെയ്യില്‍ മീന്‍ പെടപ്പാണേ
കടലമ്മ പോറ്റുന്ന പൊന്‍‌കുഞ്ഞിനുപ്പുള്ളോരമ്മിഞ്ഞപ്പാലാണ്
തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ പുഞ്ചിരി മഞ്ഞാണ്
കൈ വളര് മെല്ലെ കാല്‍ വളര് മെല്ലെ അടിമുടി നിന്‍ പൂമെയ് വളര് [കഥ പറയും കാറ്റേ]

കാണെക്കാണെ കണ്‍‌ നിറഞ്ഞേ പൂം‌പൈതല്‍ (2)
അരയനുള്ളില്‍ പറ നിറഞ്ഞേ ചാകരക്കോള്
മണലിറമ്പില്‍ ചോട് വയ്ക്കണ പൂവണിത്താളം
പൂമ്പാറ്റച്ചിറകു വീശിയ വായ്ത്താരികളായ്
തംതം തനതംതം തനനന (2)
നംതം നനനംതം തനനന (2)
ദിനസരങ്ങള്‍ കോളു കൊയ്യണ കൈ നിറഞ്ഞേരം
വല നിറഞ്ഞേ തുറയിലുത്സവ നാളുറഞ്ഞേ
നനനനനന നാന നാന ..ഒ ഒ ഒ ഒ ഓ.. (4) [കഥ പറയും കാറ്റേ]

വേലപ്പറമ്പില്‍ -ഓ- കടലാടും വിളുമ്പില്‍ -ഓ-
മെല്ലെത്തുടുത്തൂ -ഓ- മുത്തണിയരത്തി -ഓ-
പൂമെയ് മിനുങ്ങി -ഓ- പൂക്കന്നം തിളങ്ങി -ഓ-
ചന്തം തുളുമ്പും -ഓ- പൊന്‍‌മണിയരയത്തി -ഓ-
അവളേ... നുരയഴകാല്‍ തഴുകും അരയന്നുള്ളം പതയും
കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ
കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ [കഥ പറയും കാറ്റേ]

കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ
ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ
തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ
തുയിലുണരും കോണില്‍ അരമനയണിവടിവാണേ
പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ
ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ

പുലരേ പൂങ്കോടിയില്‍ പെരുമീന്‍‌ വെള്ളാ‍ട്ടമായ്
കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Pulare poonkodiyil

Additional Info

അനുബന്ധവർത്തമാനം