ഏ കാക്ക ഏ കാക്ക

Film/album: 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

 

ഏ കാക്ക ഏ കാക്ക കഥ പറയാം കാക്ക
വേഷം മാറിയ ചെന്നായുടെ ചെറുകഥ  പറയാം കാക്ക
ഏ കാക്കക്ക കാദറു കാക്ക ഒരു  പറയാം കാക്ക
വേഷം മാറിയ ചെന്നായുടെ ചെറുകഥ  പറയാം കാക്ക

ഒരു മലയരുകിൽ ഒരു പുല്‍പ്പരപ്പിൽ കുറെയാടുകൾ മേഞ്ഞിരുന്നു
അപ്പോളതു വഴിയെ ഒരു പടുകിഴവൻ ചെന്നായ വലഞ്ഞെത്തി
കുരുന്നാടുകൾ തൻ രുചിയൊന്നറിയാൻ അവനന്നൊരു കൊതിയിളകി
ഉടനാ കിളവൻ ചെന്നായതിനായൊരു സൂത്രമെടുത്തല്ലോ
ആട്ടിടയൻ കൊന്നുരിച്ചെറിഞ്ഞിട്ടോരാടിന്റെ തോലണിഞ്ഞ്
കൂട്ടത്തിൽ ചേർന്നവൻ ആടുകളോടൊപ്പം ആലയിൽ വന്നെത്തി
അങ്കിൾ ആന്റീ   ഞങ്ങടെ ഈ കഥ കേൾകൂ
തന്ത്രമെടുത്തവനെങ്കിലും പിന്നീടെന്തായ് സംഭവമെന്തായി

അത്താഴത്തിനൊരാടിനെ വെട്ടാൻ ഇടയൻ വന്നെത്തീ
പതിവും പടിയൊരു തടിയനെയന്നവൻ അതിനായ് കണ്ടെത്തീ
അതേ  ആ ചെന്നായായിരുന്നു...
ആട്ടിൻ തോലിട്ട ചെന്നായങ്ങനെ ഇടയന്റെ ഇരയായി
വേഷം കെട്ടൽ ദോഷം ചെയ്യുമെന്നങ്ങനെ വെളിവായി
അങ്കിൾ ആന്റീ
ഞങ്ങളൊടൊപ്പം പാടൂ
വേഷം കെട്ടിയ ചെന്നായുടെ കഥ ഞങ്ങളോടൊപ്പം പാടൂ
ഒരു മലയരുകിൽ ഒരു പുല്‍പ്പരപ്പിൽ കുറെയാടുകൾ മേഞ്ഞിരുന്നു
അപ്പോളതു വഴിയെ ഒരു പടുകിഴവൻ ചെന്നായ വലഞ്ഞെത്തി
ലലാലലലാ..ലാലലാ.ലലല......

 

------------------------------------------------------------------------------